തടഞ്ഞു നിര്‍ത്തി ബസിനുള്ളില്‍ കയറി; കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചു, ബൈക്ക് യാത്രികന്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 08:29 PM  |  

Last Updated: 17th April 2022 08:29 PM  |   A+A-   |  

ksrtc salary distribution

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  കെഎസ്ആര്‍ ടിസി  ഡ്രൈവറെ  ബൈക്ക് യാത്രികന്‍ മര്‍ദിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ ബിജു ഇ കുമാറിനെയാണ് ബൈക്ക് യാത്രക്കാരനായ അജി ബസിനകത്തു കയറി മര്‍ദിച്ചത്. വാഴിച്ചല്‍ കാഞ്ഞിരമൂഡ് പാമ്പരം കാവില്‍ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം.

തിരുവനന്തപുരത്തു നിന്നും കാട്ടാക്കട നെയ്യാര്‍ ഡാം കൂട്ടപ്പുവിലേക്ക് പേയ കാട്ടാക്കട ഡിപ്പോയിലെ ബസിനകത്താണ് അക്രമം നടന്നത്. ബസിനു കുറുകെ ബൈക്ക് നിര്‍ത്തുകയും തുടര്‍ന്ന് ഡ്രൈവറുടെ വശത്തെ വാതില്‍ വലിച്ചു തുറക്കുകയും ഉള്ളില്‍ കയറി ബിജുവിനെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതോടെ യാത്രക്കാര്‍ ബഹളം വെച്ചു. ഇതോടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും ഡ്രൈവര്‍ ആനപറ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

ഇടുങ്ങിയ റോഡില്‍ ഒരുവശത്ത് മറ്റൊരു വാഹനം പാര്‍ക്ക് ചെയ്തിരുന്നു. ഒരു വശത്തു അജി റോഡില്‍ കയറി നില്‍ക്കുകയുമായിരുന്നു. ബസിനു മുന്നോട്ടു പോകാന്‍ കഴിയതായതോടെ ബസ് നിര്‍ത്തിയ ശേഷം പതിയെ മുന്നോട്ടു നീങ്ങി. ബസ് കടന്നു പോയതോടെ അക്രമി ബൈക്കുമായി പിന്നാലെ എത്തുകയും യാതൊരു പ്രകോപനവും ഇല്ലാതെ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നുവെന്നു കണ്ടക്ടര്‍ പ്രസാദ് പറഞ്ഞു. നെയ്യാര്‍ ഡാം പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  ന്യൂസ് പേപ്പര്‍ കിടക്കുന്നത് കണ്ട് ഉറപ്പിക്കും; ആളില്ലാത്ത വീട്ടില്‍ കയറി മോഷണം; സുനാമി ജയ്‌സണ്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ