മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കഴുത്തറുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 05:54 PM  |  

Last Updated: 17th April 2022 05:56 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

മീറത്ത്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്തു.
ഉത്തർപ്രദേശിലെ മീറത്തിലെ ശിവലോഖ്പുരിയിലാണ് സംഭവം. പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവലോഖ്പൂർ സ്വദേശി ദേവേന്ദ്രയാണ് പിടിയിലായത്.

13 വർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹം. മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി പതിവായി യുവതിയെ മർദിക്കാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുറ്റകൃത്യം നടന്ന ദിവസം പ്രതി ഭാര്യയോട് പണം ആവശ്യപ്പെട്ടെന്നും നൽകാത്തതിലുള്ള അമർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു.

പ്രതിമയുടെ തലക്കടിച്ച ശേഷം കഴുത്ത് മുറിച്ചായിരുന്നു കൊലപാതകം. ഭാര്യ മരിച്ച ശേഷം പ്രതിയും മകനും ചേർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറി‍യിച്ചത്. സംഭവത്തിൽ ദേവേന്ദ്രക്കും പിതാവിനുമെതിരെ കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൻകർഖേര എസ്.എച്ച.ഒ സുബോദ് സക്സേന അറിയിച്ചു.

ഈ വാര്‍ത്ത വായിക്കാം

ഭാര്യയുടെ ഫോണിൽ നിന്ന് ആ മെസേജ് തപ്പിയെടുത്തു; ചാറ്റിങ്; 20കാരനെ വീട്ടിൽ വിളിച്ചവരുത്തി രണ്ട് ദിവസം പൂട്ടിയിട്ടു; ഒരാൾ പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ