ഭാര്യയുടെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക്, പരാതിക്ക് പിന്നാലെ നേപ്പാളിലേക്ക് കടന്നു; പാസ്റ്ററും യുവതിയും ഡല്‍ഹിയില്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th April 2022 10:28 AM |
Last Updated: 18th April 2022 10:28 AM | A+A A- |

സിജു , പ്രിയങ്ക
ആലപ്പുഴ: അമേരിക്കയില്‍ നഴ്‌സായ ഭാര്യയുമായി ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ ഭര്‍ത്താവും കാമുകിയും പിടിയില്‍. ഭാര്യ അറിയാതെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ പാസ്റ്ററായ ഭര്‍ത്താവാണ് കാമുകിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ അറസ്റ്റിലായത്. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസില്‍ സിജു കെ ജോസ് (52), കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനം വീട്ടില്‍ പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയാണ് സിജുവിന്റെ ഭാര്യ.
ഇരുവരുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും കാപ്പിറ്റല്‍ വണ്‍ ബാങ്കിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. ഒരു കൊല്ലം കൊണ്ട് പല തവണയായി 1,37,938 ഡോളറാണ് (1,20,45,000 രൂപ) പിന്‍വലിച്ചത്. നാട്ടിലായിരുന്ന സിജു കാമുകിയുടെ കായംകുളത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പണം ചെലവഴിക്കുകയായിരുന്നു. ഏറെനാളായി സിജുവും പ്രിയങ്കയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭാര്യയുടെ പരാതിയില്‍ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഏതാനുംമാസും മുമ്പ് ഇരുവരും ഒളിവില്‍ പോയി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നേപ്പാളില്‍ ഒളിവിലായിരുന്ന ഇവര്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
താലികെട്ടാന്‍ പോകവെ വധു ഇറങ്ങിയോടി ഒളിച്ചിരുന്നു; വിവാഹ മണ്ഡപത്തില്‍ സംഘര്‍ഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ