തൃശൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ വടിവാള്‍; യാത്രക്കാര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 01:08 PM  |  

Last Updated: 19th April 2022 01:08 PM  |   A+A-   |  

sword

അപകടത്തില്‍പ്പെട്ട കാറില്‍ വടിവാള്‍ കണ്ടെത്തി/ ടിവി ദൃശ്യം

 

തൃശൂര്‍: തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി. ലോറിയുമായി ഇടിച്ച കാറിലാണ് വടിവാള്‍ കണ്ടെത്തിയത്. വെങ്ങിണിശ്ശേരിയില്‍ രാവിലെ ഏഴു മണിക്കായിരുന്നു അപകടം ഉണ്ടായത്. 

അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന നാലുപേര്‍ തൊട്ടു പിന്നാലെയെത്തിയ കാറില്‍ കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയുടേതാണ് കാര്‍ എന്നാണ് സൂചന. അപകടസ്ഥലത്ത് പൊലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇരട്ടക്കൊലപാതകം: കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ അമിത് ഷാ കേരളത്തില്‍ എത്തിയശേഷം തീരുമാനം: സുരേഷ് ഗോപി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ