തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 08:32 AM  |  

Last Updated: 23rd April 2022 08:32 AM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തുടര്‍ ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക് പോകും. നാളെ ( ഞായര്‍) പുലര്‍ച്ചെയാണ് മുഖ്യമന്ത്രി യാത്ര തിരിക്കുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും. 

അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. ഭാര്യ കമലയും പിണറായി വിജയനൊപ്പം പോകും. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍, പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. 

അടുത്ത മന്ത്രിസഭായോഗം 27 ന് രാവിലെ ഒമ്പതുമണിയ്ക്ക് ഓണ്‍ലൈന്‍ ആയി ചേരുമെന്നാണ് വിവരം. കഴിഞ്ഞ ജനുവരി 15 മുതല്‍ 26 വരെ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. 

അന്നത്തെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപയാണ് ചെലവായത്. വീണ്ടും മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോകേണ്ടി വരുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും, പാര്‍ട്ടി കോണ്‍ഗ്രസ് അടക്കമുള്ള തിരക്കുകള്‍ മൂലം യാത്ര വൈകുകയായിരുന്നു. 
 

ഈ വാര്‍ത്ത വായിക്കാം

ഒളിച്ചിരുന്നത് മുഖ്യമന്ത്രിയുടെ വീടിന് സമീപം; കൊലക്കേസ് പ്രതി പിടിയില്‍; സഹായിച്ച അധ്യാപികയും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ