അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2022 02:20 PM |
Last Updated: 26th April 2022 02:20 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി. ഈ മാസം 29 ന് (വെള്ളിയാഴ്ച) കേരളത്തിലെത്തുമെന്നാണ് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്.
ഔദ്യോഗിക തിരക്കുമൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് അറിയിപ്പ്. കേരളസന്ദര്‍ശനം റദ്ദാക്കിയതല്ലെന്നും, നീട്ടിവെച്ചതാണെന്നും സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കി. പുതിയ തീയതി ഉടന്‍ തീരുമാനിക്കുമെന്നും കേരള നേതാക്കള്‍ സൂചിപ്പിച്ചു.
അമിത് ഷായുടെ കേരള സന്ദര്‍ശനം പാർട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി നേതൃത്വം. പൊതു റാലി, പൊതു സമ്മേളനങ്ങള്‍, വിവിധ കൂടിക്കാഴ്ചകള്‍ തുടങ്ങിയവയും ബിജെപി നേതൃത്വം പദ്ധതിയിട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ