മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ റെയിലിന് എതിരെ പ്രതിഷേധം; കല്ലിടല്‍ തടഞ്ഞു, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 12:04 PM  |  

Last Updated: 28th April 2022 12:04 PM  |   A+A-   |  

k_rail_protest

പ്രതിഷേധത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


കണ്ണൂര്‍: എടക്കാട് മുഴപ്പിലങ്ങാടില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കല്ലിടലിന് എതിരെ പ്രതിഷേധം. ജനവാസ മേഖലയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു.

ഇതേത്തുടര്‍ന്ന നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് വീട്ടുകാര്‍ തിരികെയെത്തി. കല്ലിടാന്‍ സമ്മതിക്കില്ലെന്ന് വീട്ടുകാരും നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തിലാണ് ഈ പ്രദേശം. 

കല്ലിടാന്‍ വരുന്നകാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍കൂട്ടി അറിയിക്കാന്‍ പറ്റില്ലെന്നാണ് എത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്.

പ്രതിഷേധം ശക്തമായതിന് പിന്നാലെ, പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് തെയ്തു നീക്കി. തുടര്‍ന്ന് കല്ല് സ്ഥാപിച്ചു. 

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ സംവാദം നടക്കുന്നതിനിടെയാണ് കണ്ണൂരില്‍ സര്‍വെയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം എതിര്‍ക്കാന്‍ ഒരാള്‍ മാത്രം; സംസാരിക്കാന്‍ 15 മിനിറ്റ്, സില്‍വര്‍ ലൈന്‍ സംവാദം ആരംഭിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ