അഞ്ചുദിവസം കൊണ്ട് പെയ്തത് 115 ശതമാനം അധികമഴ; ഇടുക്കിയില്‍ 248.9 മില്ലിമീറ്റര്‍ മഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 10:49 AM  |  

Last Updated: 05th August 2022 10:49 AM  |   A+A-   |  

rain1

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴയെന്ന് കണക്കുകള്‍. ജൂലായ് 31 മുതല്‍ വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണിത്. ഈ ദിവസങ്ങളില്‍ ശരാശരി പെയ്യേണ്ടിയിരുന്നത് 73.2 മില്ലി മീറ്ററായിരുന്നു. 

എന്നാല്‍ 157.5 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടുക്കിയില്‍ പെയ്യേണ്ടിയിരുന്നത് 109.2 മില്ലി മീറ്ററാണ്.

എന്നാല്‍ കഴിഞ്ഞദിവസങ്ങളിലെ അതിതീവ്രമഴയില്‍ പെയ്തിറങ്ങിയത് 248.9 മില്ലീ മീറ്ററാണ്. അതേസമയം വയനാട്ടില്‍ മഴയുടെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. 109.2 മില്ലിമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്നപ്പോള്‍, വയനാട്ടില്‍ പെയ്തത് 102.2 മില്ലിമീറ്റര്‍ മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

തെക്കേ ഇന്ത്യയില്‍ ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി  അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് 7 ന് (ഞായറാഴ്ച) ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഓഗസ്റ്റ് 9 (ചൊവ്വാഴ്ച) വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാടിന്റെ പശ്ചിമഘട്ട മേഖലകളിലും  ഓഗസ്റ്റ് 5-നു ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

ഈ വാര്‍ത്ത കൂടി വായിക്കൂ

റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ടു ജില്ലകളില്‍ ഓറഞ്ച്; നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ