'കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത';സിപിഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 03:07 PM  |  

Last Updated: 06th August 2022 03:12 PM  |   A+A-   |  

cpi_pathanamthitta

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ നിന്ന്

 

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു. 

കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യമല്ല. സിപിഐയ്ക്ക് പലയിടത്തും ഘടകകക്ഷിയാണെന്ന പരിഗണന ലഭിക്കുന്നില്ല. എഐഎസ്എഫിനോട് എസ്എഫ്‌ഐയ്ക്ക് ഫാസിസ്റ്റ് നിലപാടാണെന്നും സംസ്ഥാന കമ്മിറ്റി അംഗം മല്ലപ്പള്ളി തോമസ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.

നേരത്തെ നടന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രിക്ക് എതിരെ സമ്മേളന പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 
42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമോനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന്.

എല്‍ഡിഎഫ് സര്‍ക്കാരിനെ 'പിണറായി സര്‍ക്കാര്‍' എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കാം പണവുമായി മന്ത്രി വീട്ടിലെത്തി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവന്‍ തുകയും കൈമാറി