കാനത്തിന് തിരിച്ചടി; കോട്ടയം എതിര്‍പക്ഷം പിടിച്ചു; വി ബി ബിനു ജില്ലാ സെക്രട്ടറി

സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ് കുമാറിനെ ബിനു പരാജയപ്പെടുത്തി
കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമൊപ്പം വി ബി ബിനു/ ഫെയ്‌സ്ബുക്ക്
കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമൊപ്പം വി ബി ബിനു/ ഫെയ്‌സ്ബുക്ക്

കോട്ടയം: വി ബി ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി. വോട്ടെടുപ്പിലൂടെയാണ് വി ബി ബിനുവിനെ തെരഞ്ഞെടുത്തത്. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ് കുമാറിനെ ബിനു പരാജയപ്പെടുത്തി. 

സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തേഷ് കുമാറിന് എതിരെ ഒരു വിഭാഗം രംഗത്തുവന്നതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എതിര്‍ ചേരിയിലുള്ള നേതാവാണ് വി ബി ബിനു. 

29 വോട്ടാണ് ബിനു ലഭിച്ചത്. സന്തോഷ് കുമാറിന് 21 വോട്ടും ലഭിച്ചു. സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം ജില്ലയില്‍ തന്നെ വോട്ടെടുപ്പ് വേണ്ടിവന്നത് പാര്‍ട്ടിയിലെ വിഭാഗിയത തുറന്നുകാട്ടുന്നതായി.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com