സ്‌കൂളില്‍ പോയ കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞു വീണു; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞു വീണു. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് വടകര പുതിയാപ്പിലാണ് അപകടം. പത്താംക്ലാസ് വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്.

കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ടു കുട്ടികൾക്ക് കാര്യമായ പരിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com