ഞാറയ്ക്കല്‍ സിപിഐ ഓഫീസ് ആക്രമണം; സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 10:12 AM  |  

Last Updated: 22nd August 2022 10:12 AM  |   A+A-   |  

cpi-office-attack

ടെലിവിഷൻ ദൃശ്യം


 

കൊച്ചി: വൈപ്പിന്‍ ഞാറയ്ക്കലിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്ന സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറിക്ക് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ കേസ്. ഏരിയ സെക്രട്ടറി പ്രിനില്‍, സുനില്‍ ഹരീന്ദ്രന്‍, സൂരജ്, സാബു, ലെനോഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറിക്കും, ലോക്കല്‍ സെക്രട്ടറിക്കും പരിക്കേറ്റു.

ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിയും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -സി പി ഐ സഹകരണ മുന്നണിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറി നേതാക്കളെ ആക്രമിക്കുകയും, കസേരകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. ഓഫീസിനു മുന്നിലെ കൊടിമരവും, ഫ്‌ലക്‌സും നശിപ്പിച്ചു.

സിപിഐ വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെഎല്‍ ദിലീപ് കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍എ ദാസന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൊലീസ് എത്തിയാണ് ഇവരെ സ്ഥലത്തു നിന്നു ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് ജീപ്പില്‍ ഇരിക്കുമ്പോഴും സിപിഎമ്മുകാര്‍ ആക്രമിച്ചതായി ഇവര്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  ടിക്കറ്റെടുത്തവർ ഇരച്ചു കയറി, പലരും ശ്വാസംകിട്ടാതെ കുഴഞ്ഞുവീണു; പൊലീസിനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ, 50 പേർക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ