പാറമടയിലെ വെള്ളക്കെട്ടിൽ മകന്റെ മൃതദേഹം, മരണവിവരം അറിഞ്ഞ് അമ്മ കുഴഞ്ഞുവീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 06:26 AM  |  

Last Updated: 07th December 2022 06:27 AM  |   A+A-   |  

Death

പ്രതീകാത്മക ചിത്രം

 

പാലക്കാട്; യുവാവ് പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് അമ്പലപ്പാറ തിരുണ്ടിയിലാണ് ദാരുണ സംഭവമുണ്ടായത്. തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്. 

 വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടാണിത്. മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി; സമവായം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ