സ്വര്‍ണം വാങ്ങാനെത്തി; മാസ്‌ക് ധരിച്ചെത്തിയ യുവാവ്‌ മൂന്ന് പവനുമായി മുങ്ങി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 06:04 PM  |  

Last Updated: 10th December 2022 06:04 PM  |   A+A-   |  

cctv

സിസി ടിവി ദൃശ്യം

 

കോട്ടയം: കോട്ടയം കറുകച്ചാലില്‍ സ്വര്‍ണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ്  ജ്വല്ലറിയില്‍ നിന്ന് മൂന്ന് പവന്‍ കവര്‍ന്നു. മാലയെടുത്ത് കടയില്‍ നിന്ന് ഇറങ്ങി ഓടി സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു. ഉച്ചയോടെയാണ് സംഭവം. 

മാസ്‌ക് ധരിച്ചാണ് മോഷ്ടാവ് ജ്വല്ലറിയില്‍ എത്തിയത്. കറുകച്ചാലിലെ സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇയാള്‍ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല; ചെയ്‌സിങ്; കാറില്‍ രഹസ്യ അറ ഉണ്ടാക്കി 150 കിലോ ചന്ദനം കടത്താന്‍ ശ്രമം; വാളയാറില്‍ യുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ