കൊച്ചിയില്‍ നിന്ന് അതിവേഗം മൂന്നാര്‍ എത്താം; ദേശീയപാത നവീകരണം ഉദ്ഘാടനം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 07:31 AM  |  

Last Updated: 15th December 2022 07:31 AM  |   A+A-   |  

munnar_road

മൂന്നാര്‍ റോഡ്‌

 

കൊച്ചി: കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം അടക്കം 15 ദേശീയ പാതകളുടെ നവീകരണ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം 
യാഥാര്‍ഥ്യമാകുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ വന്‍കുതിപ്പിന് വഴിയൊരുക്കും. 

കൊച്ചി-മൂന്നാര്‍ പാതയുടെ വികസനത്തിന് 790 കോടിയുടെ പദ്ധതിക്ക് ദേശീയപാത അതോറിറ്റി നേരത്തേ അനുമതി നല്‍കിയിരുന്നു. 121 കിലോമീറ്റര്‍ പാതയാണ് വികസിപ്പിക്കുക. മണ്ണിടിച്ചില്‍ തടയുന്നതിന് സംരക്ഷണഭിത്തിയുമുണ്ടാകും. ഇതിന് സമാന്തരമായി കൊച്ചി-മൂന്നാര്‍-തേനി ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് വികസിപ്പിക്കാനും പദ്ധതിയുണ്ട്. 

3000 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് 2023 ആദ്യം തയ്യാറാകുമെന്നാണ് അറിയുന്നത്. കെട്ടിടങ്ങളുള്ള പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കിയാകും നാലുവരിപ്പാതയ്ക്കുള്ള സ്ഥലമെടുപ്പ്. ഇരുവശത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി, നേര്യമംഗലത്ത് നിലവിലുള്ള പാലം പൊളിച്ച് പുതിയത് നിര്‍മിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശേരിയില്‍ നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ