മദ്യപിക്കുന്നതിനിടെ തർക്കം; സുഹൃത്തിനെ കുത്തിക്കൊന്നു, യുവാവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2022 06:49 AM  |  

Last Updated: 26th December 2022 06:50 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: വടക്കൻ പറവൂരിൽ മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രൻ ആണ് മരിച്ചത്. 37 വയസായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പൊലീസ് പിടികൂടി.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയായിരുന്നു. തർക്കം അതിര് വിട്ടതോടെ മുരളീധരൻ ബാലചന്ദ്രനെ കത്തികൊണ്ട് അക്രമിച്ചു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിറാജാണ് പൊലീസിൽ വിവരമറിയിച്ചത്.

ഇലക്ട്രിക്കൽ ജോലി ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവരാണ്. പ്രതി മുരളീധരന്‍റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.  ഇവർ മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും പതിവാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ബാലചന്ദ്രനെ മുരളീധരൻ അക്രമിച്ചിട്ടുണ്ട്. അന്ന് പൊലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു. ബാലചന്ദ്രന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

തീവ്ര ന്യുനമർദ്ദം രൂപപ്പെട്ടു; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ