ഇ പി ജയരാജനെതിരായ ആരോപണം ഇന്ന് പിബിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 06:24 AM  |  

Last Updated: 28th December 2022 06:27 AM  |   A+A-   |  

ep_jayarajan

ഇ പി ജയരാജന്‍/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇപി. ജയരാജനെതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇന്നു നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടും. അതേസമയം വിഷയത്തില്‍ കേന്ദ്രനേതൃത്വം തല്‍ക്കാലം നേരിട്ട് ഇടപെടില്ല. 

ആരോപണത്തിന്മേല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍  സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. 

അതേസമയം അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ഈ വിഷയം ഉയര്‍ന്നുവന്നേക്കാമെന്ന് കേന്ദ്രനേതാക്കള്‍ സൂചിപ്പിച്ചു. ഇന്നലെ പിബി യോഗത്തിന് മുന്നോടിയായി പിണറായി വിജയന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായി തന്റെ നിലപാട് യെച്ചൂരിയെ അറിയിച്ചെന്നാണ് വിവരം.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിനായി സ്കോളർഷിപ്പ്; അപേക്ഷ തീയതി നീട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ