പൊലീസെന്ന് പരിചയപ്പെടുത്തി, നടുറോഡില്‍ വെച്ച് കയറിപ്പിടിച്ചു; യുവതിയുടെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 12:50 PM  |  

Last Updated: 28th December 2022 12:50 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: നടുറോഡില്‍ പൊലീസുകാരനെന്ന് പരിചയപ്പെടുത്തി ഒരാള്‍ കടന്നു പിടിച്ചതായി യുവതിയുടെ പരാതി. പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സംഭവം. 

വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ആള്‍ പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പിന്നീട് കടന്നു പിടിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. 

യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കാക്കി പാന്റാണ് ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് പിടിയിലായി; സിപിഎം നേതാവിന്റെ ഫോണില്‍ 30 ലേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ