ബാബു ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും, ആരോഗ്യനില തൃപ്തികരമെന്ന് ഡിഎംഒ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 07:12 AM  |  

Last Updated: 11th February 2022 07:12 AM  |   A+A-   |  

BABU_MALAMBUZHA_RESCUE

ബാബു ആദ്യം ഇരുന്നിരുന്ന പാറയിടുക്ക്, ബാബുവിനെ രക്ഷപ്പെടുത്തിയപ്പോൾ

 

പാലക്കാട്: ചെറാട് മലയിലെ പാറയിടുക്കിൽ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ കെപി റീത്ത വ്യക്തമാക്കി.

വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഭക്ഷണക്രമം കൃത്യമായതായി വീട്ടുകാർ പറഞ്ഞു. എന്നാൽ രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നത് സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങൾ പൂർണമായും ഭേദമായാലേ ആശുപത്രി വിടാനാകൂ. ബാബുവിന് കൗൺസലിംഗ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ഒടുവിൽ  സൈന്യമാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.