വേനല്‍ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 08:50 AM  |  

Last Updated: 13th February 2022 08:50 AM  |   A+A-   |  

rain

ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. 

7 ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത പ്രവചിക്കുന്നത്. എന്നാൽ അലേർട്ടുകളൊന്നും നൽകിയിട്ടില്ല. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല. ശനിയാഴ്ച തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് 
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്തത്. 

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള വടക്കു കിഴക്കൻ കാറ്റാണ് മഴയ്ക്ക് പിന്നിൽ. കേരളത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ തുടർന്നും ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.