തട്ടിയെടുത്തത് 15 ലക്ഷം രൂപ, വാങ്ങിക്കൂട്ടിയത് 400 ജോഡി ചെരുപ്പുകള്‍; ഒടുവില്‍ പൊലീസിന്റെ കെണിയില്‍ വീണു

ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന്‌ 400 ജോഡി ചെരിപ്പുകൾ പോലീസ് കണ്ടെടുത്തു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


പാലാ: ഗൃഹോപകരണങ്ങളും ഫർണിച്ചറും തവണ വ്യവസ്ഥയിൽ നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. 15 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 

തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരിപ്പുകൾ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മു ചികിത്സയ്ക്കുമായാണ് ഇയാൾ ചെലവഴിച്ചതെന്ന് പൊലീസ് ഇയാൾ പറയുന്നു. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന്‌ 400 ജോഡി ചെരിപ്പുകൾ പൊലീസ് കണ്ടെടുത്തു.

ആറ് മാസമായി ഇയാൾ തട്ടിപ്പ് തുടങ്ങിയിട്ട്. പാലാ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ നിന്ന്‌ ഇയാൾ തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്നു പറഞ്ഞ് മുൻകൂർ തുക കൈപ്പറ്റി. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നൽകിയില്ല. പിന്നീട് വിളിച്ചവരോട് മോശമായി സംസാരിച്ചതായും പൊലീസ് പറഞ്ഞു.

പാലായിലേക്ക് വിളിച്ചു വരുത്തിയത് വനിതാ പൊലീസ്‌

സ്ത്രീകൾ മാത്രമുള്ള വീടുകളിലാണ് കൂടുതലും തട്ടിപ്പ് നടത്തിയത്. സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാൾ. വനിതാ പൊലീസാണ് പാലായിലേക്ക്‌ വിളിച്ചുവരുത്തിയത്. സമാനരീതിയിലുള്ള തട്ടിപ്പിന് ഇയാൾക്കെതിരേ വിവിധയിടങ്ങളിൽ കേസുണ്ട്. ആറുമാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്.

മുൻമന്ത്രി ശൈലജ ടീച്ചറിനെതിരേ അപകീർത്തികരമായ പോസ്റ്റിട്ടതിന് കണ്ണൂർ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീലം പറഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്. സ്റ്റേഷനിൽനിന്ന്‌ വിളിക്കുന്ന പൊലീസുകാരെ ചീത്തവിളിക്കുന്നതും പതിവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com