പരാതി നല്‍കിയത് സഹോദരന്‍ നിര്‍ബന്ധിച്ചതിനാല്‍; വനിതാ ഡോക്ടര്‍ക്കെതിരായ പോക്‌സോ കേസ് വ്യാജമെന്ന് പെണ്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 01:21 PM  |  

Last Updated: 15th February 2022 01:21 PM  |   A+A-   |  

Girl says pocso case against female doctor and friend is fake

പ്രതീകാത്മക ചിത്രം

 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വനിതാ ഡോക്ടര്‍ക്കും സുഹൃത്തിനുമെതിരായ പോക്‌സോ കേസ് വ്യാജമെന്ന് പെണ്‍കുട്ടി. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. 

പെണ്‍കുട്ടിയുടെ പരാതിയില്‍ നേരത്തെ വനിതാ ഡോക്ടര്‍ക്കും സുഹൃത്തിനുമെതിരെയാണ് പോക്‌സോ കേസെടുത്തത്. എന്നാല്‍ സഹോദരന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് പരാതി നല്‍കിയത് എന്നാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയത്.

സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പരാതി നല്‍കിയതിന് പിന്നില്‍ എന്നാണ് സംശയിക്കപ്പെടുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.