പാലക്കാട് ധോനിയില്‍ വീണ്ടും പുലി ഇറങ്ങി, വളര്‍ത്തു നായയെ ആക്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 07:49 AM  |  

Last Updated: 16th February 2022 07:49 AM  |   A+A-   |  

leopard cub

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പുലി ഭീതി വിട്ടൊഴിയാതെ പാലക്കാട് ധോനിയിലെ നാട്ടുകാര്‍. ഇന്ന് പുലര്‍ച്ചെ വീണ്ടും പുലി ഇറങ്ങി. മേലെ ധോനി മേഖലയിലാണ് പുലി എത്തിയത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പുലി ഇറങ്ങിയത്. പുത്തന്‍കാട്ടില്‍ സുധയുടെ വീട്ടില്‍ പുലി എത്തി. ഇവരുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ചതായി സുധ പറയുന്നു. 

കഴിഞ്ഞ ഞായറാഴ്ച രാത്രിയും ഈ മേഖലയില്‍ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. പശുവിനെ കടിച്ചു കൊന്നാണ് പുലി മടങ്ങിയത്. തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് പുലി കൊന്നത്. 

പുലി വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയത് പ്രദേശവാസികളുടെ ഭീതി ഇരട്ടിപ്പിക്കുന്നു. ഇതുവരെ പുലിയെ പിടികൂടാന്‍ കഴിയാത്തത് ആശങ്കയാവുകയാണ്. പുലിയെ പിടികൂടാന്‍ വനം വകുപ്പ് ഇടപെടണം എന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്.