'ഉമ്മാക്കി കാട്ടി വിരട്ടല്‍ ഇങ്ങോട്ട് വേണ്ട'; പ്രതിപക്ഷത്തിന് എതിരെ മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 07:46 PM  |  

Last Updated: 02nd January 2022 07:46 PM  |   A+A-   |  

pinarayi

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സംസാരിക്കുന്നു


പാലക്കാട്: കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും മുടക്കാന്‍ ശ്രമിക്കുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നെ ഏത് കാലത്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കെ-റെയിലിന് എതിരെയുള്ള പ്രതിഷേധങ്ങളെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 

'നാടിന് എതിരായ ശക്തികള്‍ക്കെ വികസന പദ്ധതികള്‍ക്ക് എതിര് നില്‍ക്കാനാവു. ഞങ്ങള്‍ക്ക് അനാവശ്യ വാശിയില്ല. നാട് മുന്നോട്ടുപോകണമെന്ന നിലപാടാണ്'- പിണറായി പറഞ്ഞു. 

'വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളു, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. നാട് മുന്നോട്ടുപോകണം'- പിണറായി പറഞ്ഞു.