

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് യുഡിഎഫ്. നിയമസഭയെ വിശ്വാസത്തിലെടുക്കാതെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമസഭയോട് ചെയ്ത അവഹേളനമായി യുഡിഎഫ് കണക്കിലാക്കുന്നു. പദ്ധതിയെ എതിര്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയും കൂട്ടിച്ചേര്‍ത്ത് സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ നൂറു ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കണ്‍വീനര്‍ എംഎം ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസം, കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന് ആരോടും പ്രതിബദ്ധതയില്ല. കെ റെയിലിനായി മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം നീങ്ങും. പിണറായിയുടെ കണ്ണ് കമ്മീഷന്‍ ലക്ഷ്യമിട്ടാണ്. ഇതിലൂടെ 5 ശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യം, ലാവ്ലിന്‍ നേട്ടമോര്‍ത്താണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.സിപിഎം അണികള്‍ പോലും കെ റെയിലിനെ എതിര്‍ക്കും. കാലഹരണപ്പെട്ട പദ്ധതിയാണിതെന്നും സുധാകരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates