സിപിഎമ്മിന്റെ മെഗാ തിരുവാതിര കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്; പൊലീസില്‍ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 05:07 PM  |  

Last Updated: 12th January 2022 05:12 PM  |   A+A-   |  

cpm_thiruvathira

സിപിഎം മെഗാതിരുവാതിരയില്‍ നിന്ന്‌

 

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയ്ക്ക് എതിരെ പൊലീസില്‍ പരാതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമയുര്‍ന്നിരുന്നു. 

502പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയാണ് നടത്തിയത്. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര. 

കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് സിപിഎം മെഗാ തിരുവാതിര നടത്തിയത്.  ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.