ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ചു മുങ്ങി, 19 വർഷത്തിനു ശേഷം 'നവവരൻ' പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 09:01 AM  |  

Last Updated: 01st July 2022 11:18 AM  |   A+A-   |  

marriage_fraud

അറസ്റ്റിലായ മുഹമ്മദ് ജലാൽ, പ്രതീകാത്മക ചിത്രം

 

മലപ്പുറം; ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ ആൾ വർഷങ്ങൾക്കു ശേഷം പിടിയിൽ. വയനാട് മാനന്തവാടി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാൽ (45) ആണ് പിടിയിലായത്. 19 വർഷം മുൻപ് തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് ഇയാൾ അറസ്റ്റിലാവുന്നത്. 

മുഹമ്മദ് ജലാൽ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആൾമാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ രാത്രിയിൽ തന്നെ ഇയാളെ കാണാതാവുകയായിരുന്നു, ഒപ്പം യുവതിയുടെ ആഭരണങ്ങളും പണവും. പിന്നീട് മുഹമ്മദ് ജലാലിനുവേണ്ടി അന്വേഷണം ഊർജ്ജിതമായിരുന്നെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സി.ഐ. മഞ്ജിത് ലാൽ, സീനിയർ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.
 

ഈ വാർത്ത കൂടി വായിക്കാം 

പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ, ലംഘിച്ചാൽ 50,000 രൂപ വരെ പിഴ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ