സര്‍വകലാശാല ക്യാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 11:17 AM  |  

Last Updated: 02nd July 2022 12:14 PM  |   A+A-   |  

manikandan

അറസ്റ്റിലായ മണികണ്ഠന്‍/ ടിവി ദൃശ്യം

 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തില്‍ വിമുക്തഭടന്‍ കൂടിയായ സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠനെ തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.  യൂണിഫോമില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. 

പീഡനത്തിന് ഇരയായ പെണ്‍കുട്ടി അടക്കം മൂന്ന് പെണ്‍കുട്ടികള്‍ സര്‍വകലാശാല ക്യാംപസില്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. ഇതു ചോദ്യം ചെയ്ത ഇയാള്‍, മറ്റു രണ്ടു കുട്ടികളെ പറഞ്ഞുവിടുകയും സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

വിമുക്തഭടനായ മണികണ്ഠന്‍ ദീര്‍ഘകാലമായി സര്‍വകലാശാലയില്‍ താല്‍ക്കാലികമായി ജോലി ചെയ്തുവരികയായിരുന്നു. ഇയാളെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍വകലാശാല അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പേവിഷബാധയേറ്റ് മരണം; ചികിത്സാപ്പിഴവില്ലെന്ന് ആരോഗ്യവകുപ്പ്; പ്രതിഷേധം അറിയിച്ച് ശ്രീലക്ഷ്മിയുടെ കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ