മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി; മറ്റന്നാള്‍ പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 01:13 PM  |  

Last Updated: 06th July 2022 01:13 PM  |   A+A-   |  

saji cheriyan SILVERLINE

സജി ചെറിയാന്‍/ഫയല്‍

 

പത്തനംതിട്ട: ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 

മറ്റന്നാള്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. 

ഈ വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്‌വായ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ വിവാദ പ്രസംഗത്തില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

എന്താ പ്രശ്‌നം?, എല്ലാം ഇന്നലെ പറഞ്ഞില്ലേ?; രാജിയില്ലെന്ന് ആവര്‍ത്തിച്ച് സജി ചെറിയാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ