മുരളി പെരുന്നെല്ലി എംഎല്‍എ/ ഫയല്‍
മുരളി പെരുന്നെല്ലി എംഎല്‍എ/ ഫയല്‍

'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല, കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്'

'അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ  കയറ്റാതിരുന്ന സവര്‍ണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്'
Published on

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ 'ജയ് ഭീം'  മുദ്രാവാക്യത്തെ പരിഹസിച്ച സിപിഎം എംഎല്‍എ മുരളി പെരുന്നെല്ലിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുരളിയിലോ, സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ അംബേദ്ക്കര്‍ വിരുദ്ധതയും, ഭരണഘടനാ വിരോധവുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഡാങ്കേ തൊട്ട് ഇഎംഎസ് വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ടു നടന്നവരാണ്. അതില്‍ അതിരൂക്ഷവും ആഴത്തില്‍ വേരുകളുള്ളതുമായ സവര്‍ണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ  കയറ്റാതിരുന്ന സവര്‍ണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്.

ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും, ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ് ......  മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല, കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്. രാഹുല്‍ പരിഹസിച്ചു. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

"ജയ് ഭീം " എന്ന് UDF MLA മാർ വിളിച്ച് കേൾക്കുമ്പോൾ അത് ഏത് "പാലത്തിന്റെ ബീം" ആണെന്നുള്ള ചോദ്യം ചോദിച്ചിരിക്കുന്നത് CPIM ന്റെ MLA മുരളി പെരുന്നെല്ലിയാണ്.
അതും ആ ചോദ്യം ചോദിച്ചിരിക്കുന്നത് അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയുടെ 326 മത് ആർട്ടിക്കിൾ പ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച്, ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തിൽ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപം ....
മുരളിയിലോ , സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അംബേദ്ക്കർ വിരുദ്ധതയും, ഭരണഘടനാ വിരോധവും , ഡാങ്കേ തൊട്ട് EMS വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതിൽ അതിരൂക്ഷവും ആഴത്തിൽ വേരുകളുള്ളതുമായ സവർണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ  കയറ്റാതിരുന്ന സവർണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്.
മുരളി സഖാവെ, 'ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും , ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ് ......
 മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല , കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com