കനത്ത മഴ; വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 06:35 AM  |  

Last Updated: 15th July 2022 09:11 AM  |   A+A-   |  

rain

ശക്തമായ മഴയ്ക്കു സാധ്യത/എഎഫ്പി

 

കൊച്ചി; കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ആയിരിക്കും. എന്നാൽ മോഡൽ റെസിഡൻസ് സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ  പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർ മുന്നറിയിപ്പു നൽകി.

മലപ്പുറം ജില്ലയിലെ നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.  

ഈ വാർത്ത കൂടി വായിക്കൂ 

സംസ്ഥാനത്ത് മങ്കി പോക്സ്; വിദേശത്ത് നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ