പോക്സോ കേസ്; യുവാവിന് 40 വർഷം കഠിന തടവും പിഴയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 07:21 PM  |  

Last Updated: 16th July 2022 07:21 PM  |   A+A-   |  

pocso

മുത്തു

 

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവ്. തടവിനൊപ്പം രണ്ട് ലക്ഷം രൂപയും പിഴയും അടയ്ക്കണം. കരുപ്പടന്ന മുസാഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പിൽ ഹിളർ എന്ന മുത്തുവിനാണ് (37) തടവും പിഴയും ശിക്ഷ. 

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെപി പ്രദീപ് ശിക്ഷ വിധിച്ചത്. 

കേസിൽ പ്രോസിക്കേഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെഎൻ സിനിമോൾ ഹാജരായി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട സിഐ ആയിരുന്ന ടിഎസ് സിനോജാണ് കേസ് അന്വേഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രണയവിവാഹം; വരന്റെ വീടിന് തീയിട്ട് യുവതിയുടെ ബന്ധു, സര്‍ട്ടിഫിക്കറ്റും വീട്ടുപകരണങ്ങളും കത്തി നശിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ