അതീവ സുരക്ഷ മേഖല; സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ -സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 08:12 AM  |  

Last Updated: 16th July 2022 08:12 AM  |   A+A-   |  

secretariat

സെക്രട്ടേറിയറ്റ്/ഫയല്‍

 

തിരുവനന്തപുരം; സെക്രട്ടേറിയറ്റിലും പരിസരത്തും ഇനി സിനിമയും സീരിയലുകളും ചിത്രീകരിക്കാനാവില്ല. സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. 

അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേത്യത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ -സീരിയൽ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകൾ സർക്കാർ തള്ളി. 

ഈ വാർത്ത കൂടി വായിക്കൂ 

മങ്കിപോക്സ്, രോ​ഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി, കേന്ദ്രസംഘം ഇന്ന് മെഡിക്കൽ കോളജിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ