വെള്ളം ചോദിച്ച് വീട്ടിലെത്തി, 13കാരിക്ക് നേരെ അയൽവാസികളായ പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ അതിക്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 07:43 AM  |  

Last Updated: 20th July 2022 07:43 AM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 

കൊല്ലം: എട്ടാംക്ലാസുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ വീട്ടിൽ കടന്നുകയറി ആക്രമിച്ചതായി പരാതി.കുട്ടിയുടെ അച്ഛനും അമ്മയും കൊട്ടിയം പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.

15ന് മുഖത്തലയിലാണ് സംഭവം. 16ഉം 17ഉം വയസ്സുള്ള അയൽവാസികൾ‌ 13കാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയം എത്തിയ ഇരുവരും കുട്ടിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാൻ അകത്തുപോയ തക്കത്തിന് വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി കുട്ടിയുടെമേൽ ബലപ്രയോഗം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

ബലപ്രയോഗത്തിനിടെ കുട്ടി ഇരുവരെയും തള്ളിമാറ്റി പുറത്തേക്കോടി രക്ഷപ്പെട്ടു. അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി വിവരം അവരെ ധരിപ്പിച്ചു. അവർ കുട്ടിയുടെ അച്ഛനെയും അമ്മയെയും അറിയിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അന്നുതന്നെ കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

ഹെല്‍മെറ്റ് ഇല്ലാത്തതിന് പിഴ, ഉടമയ്ക്ക് കിട്ടിയ സന്ദേശം വഴിത്തിരിവായി; ഒടുവില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ