നിർത്തിയത് അറിയാൻ വൈകി, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 07:54 AM  |  

Last Updated: 25th July 2022 08:02 AM  |   A+A-   |  

tirur_train_accident

മഹേഷ്

 

മലപ്പുറം; തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങവെ കാൽതെറ്റി ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനിലാണ് അപകടമുണ്ടായത്. 

പോത്തന്നൂരില്‍ നിന്നാണ് മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസില്‍ കയറുന്നത്. തിരൂരിൽ വണ്ടി നിർത്തിയത് അറിയാൻ മഹേഷ് വൈകിയതാണ് അപകടത്തിന് കാരണമായത്. 4.58-ന് വണ്ടി വിട്ടപ്പോള്‍ മഹേഷ് പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീണു.

തിരുച്ചിറപ്പള്ളിയില്‍ എംആര്‍എഫ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ മഹേഷ്. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. 

ഈ വാർത്ത കൂടി വായിക്കാം

പ്ലസ് വൺ പ്രവേശനം; ഇന്നുകൂടി അപേക്ഷിക്കാം​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ