പാലത്തില്‍ ചെരിപ്പും പഴ്‌സും ഉപേക്ഷിച്ച നിലയില്‍; സ്ത്രീ പാലത്തില്‍ നിന്ന് ചാടിയെന്ന് സംശയം, തെരച്ചില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 09:58 PM  |  

Last Updated: 25th July 2022 09:58 PM  |   A+A-   |  

student jumbed river

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: റാന്നി വലിയപാലത്തില്‍ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്ന് സംശയം . തിങ്കളാഴ്ച വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. 

ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാലത്തില്‍ നിന്ന് സ്ത്രീ ചാടിയതായി വഴിയാത്രക്കാരാണ് പറഞ്ഞത്. പാലത്തില്‍ ചെരിപ്പും പഴ്‌സും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പഴ്‌സില്‍ നിന്ന് കിട്ടിയ വിലാസം അനുസരിച്ച് അടൂര്‍ സ്വദേശിനിയുടേതാണ് എന്ന് തിരിച്ചറിഞ്ഞു. 

ഇവര്‍ ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി പൊലീസ് പറയുന്നു. ഫയര്‍ഫോഴ്‌സിന്റെ പത്തനംതിട്ടയില്‍ നിന്നുള്ള സ്‌കൂബ ടീമും റാന്നി യൂനിറ്റും വൈകുന്നേരം 6.30 വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

യുവതിയെ തടഞ്ഞുനിര്‍ത്തി നഗ്നതാ പ്രദര്‍ശനം; ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ