യുവതിയെ തടഞ്ഞുനിര്‍ത്തി നഗ്നതാ പ്രദര്‍ശനം; ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 07:27 PM  |  

Last Updated: 25th July 2022 07:27 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. വിതുര ആനാട് കുന്നത്തുമല വിപിന്‍ ഹൗസില്‍ വിപിന്‍ ശ്രീകുമാറി(33)നെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.

നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് ശേഷമാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. രക്ഷപ്പെടുന്നതിനിടെ യുവതി മകനെ ഫോണില്‍ വിളിച്ചുവരുത്തി. 

സ്ഥലത്തെത്തിയ മകനെയും പ്രതി മര്‍ദിച്ചു. തുടര്‍ന്ന് വാഹനത്തില്‍ കടന്നു കളഞ്ഞ ഇയാളെ വാഹന നമ്പര്‍ പരിശോധിച്ചാണ് പിടികൂടിയതെന്നും പൊലീസ് പറയുന്നു. ലഹരിക്കടിമയായ പ്രതി വഴിയില്‍ പതിയിരുന്നാണ് യുവതിക്കു നേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജീപ്പിൽ രക്തക്കറ, മെഡിക്കൽ കോളജിന്റെ വാഹനം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ