ജനസേവനകേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 10:05 AM  |  

Last Updated: 26th July 2022 10:05 AM  |   A+A-   |  

woman hanged in a Janasevana Kendra

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ജനസേവനകേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ചു. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലെ ജനവസേവനകേന്ദ്രത്തിലാണ് കറ്റാനം സ്വദേശിയായ രമ്യ ആത്മഹത്യ ചെയ്തത്. 30 വയസായിരുന്നു.

ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ