15 വയസുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചു; മുത്തച്ഛന് 12 വർഷം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 09:00 AM  |  

Last Updated: 04th June 2022 09:00 AM  |   A+A-   |  

impregnating 17-yr-old girl

പ്രതീകാത്മക ചിത്രം

 

കാസർകോട്; കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛനെ 12 വർഷത്തെ തടവിന് വിധിച്ചു. ഹൊസ്ദുര്‍ഗ് അതിവേഗ കോടതിയാണ് 70കാരനെ ശിക്ഷിച്ചത്. 15 കാരിയായ കൊച്ചുമകളെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ 2017ലാണ് സംഭവമുണ്ടായത്. 

ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. 20,000 രൂപ പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവനുഭവിക്കണമെന്നും ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാറിന്റെ വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബിന്ദു ഹാജരായി. 

ഈ വാർത്ത കൂടി വായിക്കൂ

'വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ആര്യസമാജത്തിനില്ല'; സുപ്രീംകോടതി

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ