വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂരമര്‍ദ്ദനം; തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം
By സമകാലിക മലയാളം ഡെസ്ക് | Published: 06th June 2022 12:07 PM |
Last Updated: 06th June 2022 12:07 PM | A+A A- |

വീഡിയോ ദൃശ്യം
കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം.
സ്വത്ത് സംബന്ധമായ വിഷയത്തെ ചൊല്ലി ലീലാമ്മയെ മകള്‍ ലീന നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്നലെ മകള്‍ ലീലാമ്മയെ വീടിന് മുന്‍പില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കണ്ടാണ് പഞ്ചായത്ത് അംഗം ഓടിയെത്തിയത്. ഇക്കാര്യം ചോദിച്ചെത്തിയ പഞ്ചായത്തംഗം ഹര്‍ഷയെ ലീന മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനത്തില്‍പരിക്കേറ്റ വാര്‍ഡ് മെമ്പര്‍ പത്താനാപുരം ആശുപത്രിയില്‍ ചികിത്സ തേടി. ഹര്‍ഷയുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്
മകള്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മദ്യലഹരിയില്‍ അച്ഛനെ നിലത്തിട്ട് ചവിട്ടി
മദ്യലഹരിയില്‍ അച്ഛനെ നിലത്തിട്ട് ചവിട്ടിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍. മാര്‍ട്ടിന്‍ ഫിലിപ്പിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനാണ് മകന്റെ മര്‍ദ്ദനമേറ്റത്. വീട്ടിനകത്തുള്ള സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മാര്‍ട്ടീന്‍ ഫിലിപ്പിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യപിച്ചെത്തി ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇതില്‍ പ്രകോപിതനായ മാര്‍ട്ടീന്‍ വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ട് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ വാടകയ്ക്ക് താമസിച്ച് സ്ഥലത്തുനിന്നും ഇയാള്‍ സമാനമായ രീതിയില്‍ പെരുമാറിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ മാര്‍ട്ടീനെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രപിടികൂടിയത്. പിതാവിനെ മര്‍ദ്ദിക്കുന്നത് ഏറെ നേരം തുടര്‍ന്നപ്പോഴാണ് വീട്ടുകാര്‍ ദൃശ്യം പകര്‍ത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ