സ്വന്തം വീട് കുത്തിത്തുറന്ന് അരലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു; തെറ്റിദ്ധരിപ്പിക്കാന്‍ 10 ഇഞ്ച് സൈസുള്ള ഷൂസ് ധരിച്ചു;  പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 10:14 AM  |  

Last Updated: 07th June 2022 10:14 AM  |   A+A-   |  

kozhikode theft

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് മാവൂരിലെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതി പിടിയില്‍. പുനത്തില്‍ പ്രകാശന്റെ വീട്ടില്‍ മോഷണം നടത്തിയത് മകന്‍ സിനീഷ് ആണെന്ന് കണ്ടെത്തി. സ്വന്തം വീട് കുത്തിത്തുറന്ന് അരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്.

സംഭവത്തില്‍ സിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുറത്തു നിന്നെത്തിയ കള്ളനെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സിനീഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇതിനായി 10 ഇഞ്ച് സൈസുള്ള ഷൂസ് ധരിക്കുകയും മുറികളില്‍ മുളകുപൊടി വിതറുകയും ചെയ്തു.

വിരലടയാളം പതിയാതിരിക്കാനായി കൈകളില്‍ പേപ്പര്‍ കവര്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. ഒളിപ്പിച്ചു വെച്ച പണവും പൂട്ട് പൊളിക്കാനായി ഉപയോഗിച്ച ആക്‌സോ ബ്ലെയ്ഡും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ

പരാതികളും നിര്‍ദേശങ്ങളും നേരിട്ട് അറിയിക്കാം; മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോണ്‍ ഇന്‍ പരിപാടി ഇന്ന്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ