കയർ മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 09:07 PM  |  

Last Updated: 10th June 2022 09:07 PM  |   A+A-   |  

coir factory alleppey

ഫയല്‍ ചിത്രം

 

ആലപ്പുഴ: ജില്ലയിലെ കയർ വ്യവസായ മേഖലയിൽ മെയ് 25 മുതൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന മന്ത്രിതല ചർച്ചയിലാണ് തീരുമാനം. 

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു. ചെറുകിട കയർ ഫാക്ടറി ഉടമ സംയുക്ത സമര സമിതിയാണ് പണിമുടക്ക് നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനി ഓടേണ്ട!, ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ പുതുക്കാം, ചെയ്യേണ്ടത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ