'മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയാൽ ശ്വാസം ബാക്കിയുണ്ടാവില്ല'; മാധ്യമപ്രവർത്തകന് പിണറായിയുടെ അടുത്ത ബന്ധുവിന്റെ ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 07:59 AM  |  

Last Updated: 11th June 2022 07:59 AM  |   A+A-   |  

cm-pinarayi

ഫയല്‍ ചിത്രം

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സഹോദരന്റെ മകന്‍ സത്യനാണ് ഭീഷണിപ്പെടുത്തിയത്. കണ്ണൂർ മീഡിയയുടെ ശിവദാസൻ കരിപ്പാലിനാണ് ഭീഷണി സന്ദേശം ലഭിച്ചത്‌. 

ശിവദാസൻ കരിപ്പാലിന്‍റെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. കണ്ണൂരിൽ ജീവിക്കുന്നത് പേടിയോടെയാണ്. സത്യന്റെ ഭീഷണി ​​ഗൗരവമേറിയതാണ്. പൊലീസിനെ സമീപിക്കുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് ശിവദാസൻ പറഞ്ഞു. 

അതേസമയം സന്ദേശം അയച്ചത് മുഖ്യമന്ത്രിയുടെ ബന്ധു തന്നെയാണെന്ന് സ്ഥിരീകരിച്ചു. താൻ അയച്ച വാട്സ്ആപ്പ് സന്ദേശമാണത്. പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുന്നു. മാധ്യമങ്ങളോട് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് ഇല്ലെന്നും സത്യൻ വ്യക്തമാക്കിതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് നിര്‍ബന്ധിച്ചു; സ്വപ്‌ന പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തി'; സരിത എസ് നായരുടെ മൊഴി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ