ബൈക്ക് റേസ്: വിഴിഞ്ഞത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 06:49 PM  |  

Last Updated: 19th June 2022 06:51 PM  |   A+A-   |  

bike

അപകടത്തില്‍പ്പെട്ട ബൈക്ക് / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. 

റേസിങ്ങിനിടെ മുന്നോട്ട് കുതിക്കുന്നതിനിടെയാണ് ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.  അഞ്ചരയോടെയായിരുന്നു അപകടം.

രണ്ടുപേരുടെയും മൃതദേഹം വിഴിഞ്ഞം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് നിരനന്തരമായി ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

മോൻസൻ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചു, ഇഡി ചോദ്യം ചെയ്തു; അനിത പുല്ലയിലിനെയും ചോദ്യം ചെയ്തേക്കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ