20 ദിവസം മാത്രം പ്രായമായ കുഞ്ഞ് തനിച്ച്; മാതാപിതാക്കള്‍ തൂങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 06:34 AM  |  

Last Updated: 01st March 2022 06:35 AM  |   A+A-   |  

hanged

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.   

മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍(45), ഭാര്യ പ്രമീള (37) എന്നിവരാണ് മരിച്ചത്.  വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറയൂര്‍ നിവാസിയാണ് സ്റ്റീഫന്‍. പ്രമീള മാറാടി സ്വദേശിയും. 

ദമ്പതികള്‍ തൂങ്ങിമരിച്ച വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലേക്കും മാറ്റി. ഇവർ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.  ക്വാറി തൊഴിലാളിയാണ് സ്റ്റീഫന്‍.