റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം; രക്ഷാ ദൗത്യത്തില്‍  കേന്ദ്രം കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് യെച്ചൂരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 02:07 PM  |  

Last Updated: 03rd March 2022 02:12 PM  |   A+A-   |  

yechuri

യെച്ചൂരിയുടെ വാർത്താസമ്മേളനം/ ഫെയ്സ്ബുക്ക്

 

കൊച്ചി: യുക്രൈൻ യുദ്ധത്തിൽ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം. ലോക സമാധാനം പുലരണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. 

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം. യുക്രൈൻ നാറ്റോയിൽ അംഗമാകരുത്. അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി.

ആഗോള ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. യുക്രൈനിൽ നിന്നുള്ള രക്ഷാ ദൗത്യത്തില്‍  കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. 

വികസന നയരേഖയെ പിന്തുണച്ച് യെച്ചൂരി

സംസ്‌ഥാന സമ്മേളത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖ പാര്‍ട്ടി നയത്തിന് അനുസൃതമാണ്.  പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ് വികസന രേഖ മുന്നോട്ടുവയ്ക്കുന്നത്. ഉന്നത  വിദ്യാഭ്യാസരംഗം ആധുനികവത്കരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയെ കേരളത്തിന് മാത്രമായി മാറ്റിനിര്‍ത്താനാകില്ലെന്നും യെച്ചൂരി പറഞ്ഞു.