കോടിയേരി വീണ്ടും; സംസ്ഥാന കമ്മിറ്റിയില്‍ 16 പുതുമുഖങ്ങള്‍; റിയാസും സ്വരാജും സെക്രട്ടേറിയറ്റില്‍

88 അംഗ സംസ്ഥാന കമ്മിറ്റിയേയും, 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു
കോടിയേരി ബാലകൃഷ്ണൻ/ ഫയൽ ചിത്രം
കോടിയേരി ബാലകൃഷ്ണൻ/ ഫയൽ ചിത്രം
Updated on
2 min read

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. 70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ് 70 കാരനായ കോടിയേരി. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും, 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്‌. എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുതായി കമ്മിറ്റിയിലെത്തിയത്‌. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു.

വി എസ് പ്രത്യേക ക്ഷണിതാവ്

സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. സജി ചെറിയാൻ, വി എൻ വാസവൻ, എം സ്വരാജ്, ആനാവൂർ നാ​ഗപ്പൻ, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പുതുതായി സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചു. ഇളമരം കരീം, ബേബിജോൺ എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. പ്രത്യേക ക്ഷണിതാക്കളായി വി എസ് അച്യുതാനന്ദനെ നിലനിർത്തി. വൈക്കം വിശ്വൻ, പി കരുണാകരൻ,  ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി എന്നിവരാണ് പ്രത്യേകക്ഷണിതാക്കൾ.  

സംസ്ഥാന കമ്മിറ്റിയിൽ നിന്നും 12 പേർ കമ്മിറ്റിയിൽനിന്ന്‌ ഒഴിവായി. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്‌, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട്‌ കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ്‌ മാത്യൂ എന്നിവരാണ്‌ ഒഴിവായത്‌. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ 

പിണറായി വിജയൻ 
കോടിയേരി ബാലകൃഷ്‌ണൻ 
ടി എം തോമസ് ഐസക് 
ഇ പി ജയരാജൻ 
പി കെ ശ്രീമതി 
എം സി ജോസഫൈൻ 
എ വിജയരാഘവൻ 
കെ കെ ശൈലജ 
എളമരം കരീം 
എ കെ ബാലൻ
എം വി ഗോവിന്ദൻ 
ബേബി ജോൺ
ടി പി രാമകൃഷ്‌ണൻ 
കെ എൻ ബാലഗോപാൽ 
പി രാജീവ് 
കെ രാധാകൃഷ്‌ണൻ 
കെ പി സതീഷ് ചന്ദ്രൻ 
എ വി ബാലകൃഷ്‌ണൻ മാസ്റ്റർ 
സി എച്ച് കുഞ്ഞമ്പു  
എം വി ജയരാജൻ 
പി ജയരാജൻ 
കെ കെ രാഗേഷ് 
ടി വി രാജേഷ് 
എ എൻ ഷംസീർ 
പി ഗഗാറിൻ 
സി കെ ശശീന്ദ്രൻ 
പി മോഹനൻ മാസ്റ്റർ 
പി സതീദേവി 
 എ പ്രദീപ് കുമാർ 
പി എ മുഹമ്മദ് റിയാസ് 
ഇ എൻ മോഹൻദാസ് 
പി കെ സൈനബ 
പി ശ്രീരാമകൃഷ്‌ണൻ 
പി നന്ദകുമാർ 
സി കെ രാജേന്ദ്രൻ 
എം എൻ കൃഷ്‌ണദാസ്‌ 
എം ബി രാജേഷ് 
എ സി മൊയ്തീൻ 
എൻ ആർ ബാലൻ 
പി കെ ബിജു 
എം കെ കണ്ണൻ 
സി എൻ മോഹനൻ 
കെ ചന്ദ്രൻപിള്ള 
സി എം ദിനേശ്‌മണി
എസ് ശർമ്മ 
എം സ്വരാജ് 
ഗോപി കോട്ടമുറിയ്ക്കൽ 
കെ കെ ജയചന്ദ്രൻ 
കെ പി മേരി 
വി എൻ വാസവൻ 
ആർ നാസർ 
സജി ചെറിയാൻ 
സി ബി ചന്ദ്രാബാബു 
സി എസ് സുജാത 
കെ പി ഉദയഭാനു 
എസ് സുദേവൻ 
പി രാജേന്ദ്രൻ 
ജെ മേഴ്സിക്കുട്ടിയമ്മ 
കെ രാജഗോപാൽ 
കെ വരദരാജൻ 
എസ് രാജേന്ദ്രൻ 
സൂസൻകോടി 
കെ സോമപ്രസാദ് 
എം എച്ച് ഷാരിയാർ 
ആനാവൂർ നാഗപ്പൻ 
എം വിജയകുമാർ  
കടകംപള്ളി സുരേന്ദ്രൻ 
ടി എൻ സീമ 
വി ശിവൻകുട്ടി 
ഡോ. വി ശിവദാസൻ 
കെ സജീവൻ 
പുത്തലത്ത് ദിനേശൻ 
എം എം വർഗ്ഗീസ് 
എ വി റസ്സൽ 
ഇ എൻ സുരേഷ് ബാബു 
സി വി വർഗ്ഗീസ് 
പനോളി വത്സൻ 
രാജു എബ്രഹാം 
എ എ റഹീം 
വി പി സാനു 
ഡോ. കെ എൻ ഗണേഷ് 
കെ എസ് സലീഖ 
കെ കെ ലതിക 
പി ശശി 
കെ അനിൽകുമാർ 
വി ജോയ് 
ഒ ആർ കേളു 
ഡോ. ചിന്ത ജെറോം 


ക്ഷണിതാക്കൾ 

ജോൺ ബ്രിട്ടാസ് 
ബിജു കണ്ടക്കൈ


പ്രത്യേക ക്ഷണിതാക്കൾ

വി എസ് അച്യുതാനന്ദൻ 
വൈക്കം വിശ്വൻ 
പി കരുണാകരൻ 
ആനത്തലവട്ടം ആനന്ദൻ 
കെ ജെ തോമസ് 
എം എം മണി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com