സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന; കൊല്ലം കടയ്ക്കലില്‍ യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 09:48 PM  |  

Last Updated: 06th March 2022 09:48 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം


കൊല്ലം: കടയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആദര്‍ശ് കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 

പാങ്ങലുകാട് ദര്‍ഭക്കാട് കോളനികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം എക്‌സൈസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.

ചടയമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനീര്‍ഷായുടെ നേത്യത്വത്തിലായിരുന്നു പരിശോധന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ സജീവമായെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസും പൊലീസും വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.