പ്രവീൺ ​ഗായത്രിയെ താലികെട്ടുന്ന ചിത്രം പുറത്ത്; തമ്പാനൂർ ഹോട്ടലിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 11:43 AM  |  

Last Updated: 06th March 2022 11:46 AM  |   A+A-   |  

hotel

ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധന നടത്തുന്നു

 

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രവീൺ ​ഗായത്രിയെ താലികെട്ടുന്ന ഫോട്ടോ പൊലീസിന് ലഭിച്ചു. ഇയാൾ നേരത്തെ വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. 

കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീൺ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

ഹോട്ടൽ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളിൽ മൃതദേഹം ഉള്ള വിവരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. മരിച്ച പെൺകുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീൺ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമിൽ നിന്ന് ട്രാൻസ്ഫർ ആയത്.