തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ തീ വച്ച് കൊന്നു; പിതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 06:25 AM  |  

Last Updated: 19th March 2022 07:13 AM  |   A+A-   |  

hameed

പൊലീസുകാര്‍ പരിശോധന നടത്തുന്നു; അറസ്റ്റിലായ ഹമീദ്/ ടിവി ദൃശ്യം

 

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പിതാവ് തീ കൊളുത്തിക്കൊന്നു. തൊടുപുഴയ്ക്ക് അടുത്ത് ചീനിക്കുഴിയിലാണ് സംഭവം. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് മരിച്ചത്. 

കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് (79) വീട്ടുകാരെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ഹമീദ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

കൂട്ടക്കൊല ആസൂത്രിതമായിരുന്നെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് സൂചിപ്പിച്ചു.